മന്ത്രി അഡ്വ. ജി.ആര്‍ അനിലുമായി മുഖാമുഖം സംഘടിപ്പിച്ചു

Update: 2022-04-04 08:40 GMT
Advertising

ബഹു. കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അഡ്വ. ജി.ആര്‍ അനിലുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ചായിരുന്നു പരിപാടി.

സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രെട്ടറി വര്‍ഗീസ് കാരയ്ക്കല്‍ സ്വാഗതം ആശംസിച്ചു. കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് അധ്യക്ഷന്‍ പി.പി സുനീറും മുഖാമുഖത്തില്‍ പങ്കെടുത്തു. ചികിത്സക്ക് പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന, ബഹ്റൈനില്‍ ഒരു കേരള സ്‌കൂള്‍ തുടങ്ങിയ നിരവധി നിര്‍ദേശങ്ങള്‍ പി.വി രാധാകൃഷ്ണപിള്ള ഉന്നയിച്ചു.

നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താമെന്നു മന്ത്രി ഉറപ്പു നല്‍കി. മണികണ്ഠന്‍, പ്രവീണ്‍ നായര്‍, രാമത് ഹരിദാസ്, വി.ഡി തങ്കച്ചന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News