ഓൺലൈൻ തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ
Update: 2023-06-05 10:03 GMT
ബഹ്റൈനിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിലായതായി ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. 23നും 36നും ഇടക്ക് പ്രായമുള്ളവരാണ് പിടിയിലായത്.
ഓൺലൈൻ നിക്ഷേപത്തിന് പ്രേരിപ്പിച്ച് പണം തട്ടിയെടുത്തതിനെ തുടർന്നാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
ഇവരിൽ നിന്നും തട്ടിപ്പ് നടത്തി സമ്പാദിച്ചതെന്ന് കരുതുന്ന പണവും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ നിയമ നടപടികൾക്ക് വിധേയമാക്കുന്നതിന്‍റെ ഭാഗമായി റിമാന്‍റ് ചെയ്തു.