ബഹ്‌റൈനിൽ പ്രത്യേക ചികിത്സാ പദ്ധതി പ്രകാരം 900 പേർക്ക് ഹൃദ്രോഗ ചികിത്സ നൽകി

Update: 2023-02-16 08:15 GMT
ബഹ്‌റൈനിൽ പ്രത്യേക ചികിത്സാ പദ്ധതി   പ്രകാരം 900 പേർക്ക് ഹൃദ്രോഗ ചികിത്സ നൽകി
AddThis Website Tools
Advertising

ബഹ്‌റൈനിൽ 'ബാസിൽ' എന്ന പേരിലുള്ള പ്രത്യേക ചികിത്സാ പദ്ധതി പ്രകാരം 900 ഹൃദ്രോഗികൾക്ക് ഉചിത ചികിത്സ നൽകിയതായി മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ കാർഡിയാക് സെന്ററിലെ ഹൃദ്രോഗ വിഭാഗം മേധാവി ബ്രിഗേഡിയർ ഡോ. ഹൈഥം അമീൻ വ്യക്തമാക്കി.

2022 ജനുവരിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. കടുത്ത ഹൃദ്രോഗമുള്ളവർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണിത്. ആധുനിക ചികിത്സാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഹൃദ്രോഗ വിമുക്തി നേടുന്നതിനുള്ള ചികിത്സ ഫലപ്രദമായതായി തെളിഞ്ഞിട്ടുണ്ട്.

ഹൃദയാഘാതം മൂലമുള്ള മരണം ഒരു പരിധിവരെ തടയാനും സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. സ്വകാര്യ, സർക്കാർ ആശുപത്രികളിൽ നിന്നും റഫർ ചെയ്യുന്ന ഹൃദ്രോഗികൾക്കാണ് ഇവിടെ ചികിത്സ നൽകുന്നത്. കൂടാതെ ഹോട്ട്‌ലൈൻ വഴി ബന്ധപ്പെട്ടും രോഗിയെ ആശുപത്രിയിലെത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News