ഭക്ഷണ സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
Update: 2022-02-11 10:45 GMT


ബഹ്റൈനിൽ എയർപോർട്ട് വഴി മയക്കുമരുന്ന് ഒളിച്ചു കടത്താൻ ശ്രമിച്ചയാൾ പിടിയിലായി. വിദേശ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരന്‍റെ ബാഗേജിൽ ഭക്ഷണ സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ 792 ഗ്രാം തൂക്കം വരുന്ന 97 ഹെറോയിൻ ഗുളിക കണ്ടെടുത്തു. ഏഷ്യൻ വംശജനായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും വിപണനമുദ്ദേശിച്ച് ഇവ കൊണ്ടുവന്നതാണെന്ന് മൊഴി നൽകിയിരിക്കുന്നത്. നിയമ നടപടികൾക്കായി പ്രതിയെ റിമാന്‍റ് ചെയ്തിരിക്കുകയാണ്.