അന്താരാഷ്​ട്ര ഭക്ഷ്യ, കാർഷിക ഫോറത്തിൽ മന്ത്രി ഖലഫ്​ പ​ങ്കെടുത്തു

‘സുസ്​ഥിര ഭൂവിനിയോഗം: ഭക്ഷ്യസുരക്ഷാ തുടക്കം മണ്ണിൽ നിന്നും’ എന്ന പ്രമേയത്തിലായിരുന്നു ഫോറം

Update: 2022-01-30 15:16 GMT
Advertising

അന്താരാഷ്​ട്ര ഭക്ഷ്യ, കാർഷിക ​ഫോറത്തിൽ ബഹ്റൈൻ പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫ്​ പ​ങ്കെടുത്തു. ബർലിൻ കേന്ദ്രീകരിച്ച്​ ഓൺലൈനിൽ സംഘടിപ്പിച്ച ഫോറം 'സുസ്​ഥിര ഭൂവിനിയോഗം: ഭക്ഷ്യസുരക്ഷാ തുടക്കം മണ്ണിൽ നിന്നും' എന്ന പ്രമേയത്തിലായിരുന്നു ഫോറം.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരടക്കമുള്ള ഉന്നത പ്രതിനിധി സംഘം പ​​ങ്കെടുത്ത ഫോറത്തിൽ കാലാവസ്​ഥാ വ്യതിയാനം സംഭവിക്കുന്ന സാഹചര്യത്തിൽ കാർഷിക വ്യവസ്​ഥ ഫലപ്രദമായി എങ്ങിനെ നടപ്പാക്കാം എന്നതിനെ കുറിച്ച്​ വിപുലമായ പഠനങ്ങൾ സമർപ്പിക്കപ്പെട്ടു. മണ്ണിന്‍റെ സ്വാഭാവികതയും ഫലഭൂയിഷ്​ഠതയും നിലനിർത്തി മു​ന്നോട്ടു പോകേണ്ടത്​ അനിവാര്യമാണെന്നും ഫോറം ചൂണ്ടിക്കാട്ടി.

മണ്ണിന്‍റെ ഫലഭൂയിഷ്​ഠതയെ ബാധിക്കുന്ന കീടനാശിനികൾ, രാസവളങ്ങളുടെ അമിതോപയോഗം, മണ്ണിലെ ജൈവ വൈവിധ്യ സംരക്ഷണം, മലിനീകരണത്തോത്​ കുറക്കൽ, ജല സോതസ്സുകളുടെ സംരക്ഷണം, പോഷക ദായകമായ ഭക്ഷ്യസുരക്ഷ വർധിപ്പിക്കൽ, കാർഷിക ഭൂമിയെ മരുഭൂവൽക്കരണത്തിൽ നിന്നുള്ള സംരക്ഷണം, വരൾച്ച, ഭൂമിയുടെ തകർച്ച എന്നിവയെ സംബന്ധിച്ച ചർച്ചകളും പഠനങ്ങളും അവതരണങ്ങളും നടന്നു.

ഭക്ഷ്യ സുരക്ഷാ സ​മ്പ്രദായങ്ങളുടെ പരിഷ്​കരണത്തിനും അത്​ സംബന്ധിച്ച അവബോധം ശക്​തമാക്കുന്നതിനും ഫോറം ലക്ഷ്യമിടുന്നതായി മന്ത്രി ഖലഫ്​ വ്യക്​തമാക്കി. ജനങ്ങൾക്ക്​ ഗുണകരമായതും പ്രയോജനകരമായതുമായ പരിഷ്​കരണങ്ങൾ നടപ്പിലാക്കുന്നതിലൂടെ സുസ്​ഥിര വികസന ലക്ഷ്യങ്ങൾ നേടാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാസവള ഉപയോഗം, മണ്ണിന്‍റെ സ്വാഭാവികത വീണ്ടെടുക്കൽ ഇത്​ സംബന്ധിച്ച കാർഷിക നിയമങ്ങൾ അതാത്​ രാഷ്​ട്രങ്ങളിൽ നടപ്പാക്കുന്നുണ്ടെന്ന്​ ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ മേൽനോട്ടം വഹിക്കേണ്ടതുണ്ടെന്നും​ പ്രസ്​തുത ഫോറം അതിനുള്ള കരുത്തായി മാറ​ട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News