ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ പുതിയ അംഗങ്ങള്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചുമതലയേറ്റെടുത്തു
ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിൽ പുതുതായി നിയോഗിക്കപ്പെട്ടവർ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. വിവിധ തസ്തികകളിലേക്ക് പുതുതായി നിയോഗിക്കപ്പെട്ടവർ തങ്ങളിലേൽപിക്കപ്പെട്ട ചുമതലകൾ കൃത്യമായും സുതാര്യമായും നിർവഹിക്കുമെന്ന് ഉറപ്പു നൽകി.
ചുമതലകൾ ശരിയാം വിധം നിർവഹിക്കാൻ സ്ഥാനമേറ്റെടുത്തവർക്ക് സാധ്യമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു. രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, വിദേശകാര്യ, കോൺസൽ കാര്യ അണ്ടർ സെക്രട്ടറി ഖലീൽ യഅ്ഖൂബ് അൽ ഖയ്യാത്ത്, മുഹമ്മദ് ബിൻ മുബാറക് നയതന്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ശൈഖ മുനീറ ബിൻത് ഖലീഫ ആൽ ഖലീഫ, വിദേശകാര്യ ഡയറക്ടർ തലാൽ ബിൻ അബ്ദുസ്സലാം അൽ അൻസാരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.