കാലാവധി കഴിഞ്ഞ വസ്​തുക്കളുടെ വിൽപന; അഞ്ച്​ കടകൾ അടപ്പിച്ചു

Update: 2022-03-01 15:15 GMT
Advertising

ബഹ്റൈനിൽ കാലാവധി കഴിഞ്ഞ വസ്​തുക്കൾ വിൽപന നടത്തിയ അഞ്ച്​ കടകൾ അടപ്പിക്കുകയും കടയുടമയെ റിമാന്‍റിലെടുക്കുകയും ചെയ്​തു. കാലാവധി കഴിഞ്ഞ ഈത്തപ്പഴവും ഈത്തപ്പഴ സത്തും വിൽപന നടത്തിയിരുന്ന കടക്ക്​ ലൈസൻസില്ലായിരുന്നുവെന്ന്​ പരിശോധനയിൽ കണ്ടെത്തുകയും ഇതിനെ തുടർന്ന്​ നടപടി സ്വീകരിക്കുകയുമായിരുന്നു.

കാലാവധി രേഖപ്പെടുത്തിയ സ്റ്റിക്കർ ഇളക്കി മാറ്റിയതിന്​ ശേഷമാണ്​ ഇവ വിൽപനക്കായി വെച്ചിരുന്നത്​. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ പിടിച്ചെടുത്ത സ്​ഥാപനവും അതിന്​ കീഴിലുള്ള മറ്റ്​ ബ്രാഞ്ചുകളും അടച്ചിടാൻ ​അധികൃതർ ഉത്തരവിട്ടു. 900 ത്തിലധികം ഉൽപന്നങ്ങളാണ്​ കാലാവധി കഴിഞ്ഞതായി ക​ണ്ടെത്തിയത്​. ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന്​ ആവശ്യമായ ലൈസൻസുമില്ലായിരുന്നു.

ഉൽപന്നങ്ങൾ മാർക്കറ്റ്​ ചെയ്യുന്നതിനുള്ള പ്രത്യേക സീലും നിർമാണ തീയതിയും കാലാവധി കഴിയുന്ന തീയതിയും രേഖപ്പെടുത്തിയ സ്റ്റിക്കറുകളും കണ്ടെത്തി. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങളുടെ സ്റ്റിക്കർ ഒഴിവാക്കിയ നിലയിലാണ്​ കണ്ടെത്തിയത്​. സാഹചര്യത്തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്​ഥാനത്തിൽ സ്​ഥാപനം സീൽ ചെയ്യാനും ഉടമയെ റിമാന്‍റിലെടുക്കാനും അധികൃതർ ഉത്തരവിടുകയായിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News