ലഭിച്ചത് 9,223 പരാതികളും നിർദേശങ്ങളും: ബഹ്‌റൈന്‍ ദക്ഷിണ ഗവർണറേറ്റ്
Update: 2022-01-10 13:30 GMT
കഴിഞ്ഞ വർഷം ബഹ്‌റൈന്‍ ദക്ഷിണ ഗവർണറേറ്റിൽ 9223 പരാതികളും നിർദേശങ്ങളും ആവശ്യങ്ങളും ലഭിച്ചതായി ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ സാധിച്ചിട്ടുണ്ട്. സാമൂഹിക പങ്കാളിത്തത്തോടെ വിവിധ ആവശ്യങ്ങൾ പൂർത്തീകരിക്കാനും കഴിഞ്ഞു.
സേവനങ്ങൾ ഓൺലൈനാക്കി മാറ്റിയതിനാൽ ജനങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട സേവനങ്ങൾ നൽകി വരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഇ-ഗവർമെന്‍റ് 2021 അവാർഡിൽ മികവിന്‍റെ അവാർഡ് കരസ്ഥമാക്കാനും ദക്ഷിണ മേഖല ഗവർണറേറ്റിന് സാധിച്ചതും നേട്ടമാണ്.
വിശദീകരണം തേടിയുള്ള 4459 വിളികളും ഇ-മെയിൽ വഴി 3229 അന്വേഷണങ്ങളുമാണ് 2021 ൽ ഉണ്ടായത്. സാമൂഹിക മേഖലയുമായി ബന്ധപ്പെട്ട് 1535 പരാതികളും ലഭിക്കുകയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.