ബഹ്റൈനിലെ കർബാബാദ്​ തീരം ശുചീകരിച്ചു

Update: 2022-03-04 10:40 GMT
Advertising

ബഹ്റൈനിൽ കാപിറ്റൽ ഗവർണറേറ്റിന്​ കീഴിൽ കർബാബാദ്​ തീരം ശുചീകരിച്ചു. ബഹ്​റൈൻ തലബാത്​ കമ്പനിയുമായി സഹകരിച്ച്​ നടത്തിയ യജ്ഞത്തിൽ 200 ജീവനക്കാരും സന്നദ്ധ പ്രവർത്തകരും അണിനിരന്നു.

തീര പ്രദേശങ്ങളുടെ ശുചിത്വം ഉറപ്പു വരുത്താനുള്ള കാപിറ്റൽ ഗവർണറേറ്റ്​ സംഘടിപ്പിച്ച കാമ്പയിന്‍റെ ഭാഗമായിട്ടായിരുന്നു സേവന പ്രവർത്തനം. വിവിധ തരം മാലിന്യങ്ങൾ ശേഖരിക്കുകയും അവ സംസ്​കരിക്കുന്നതിനായി ക്ലീനിങ്​ കമ്പനിക്ക്​ കൈമാറുകയും ചെയ്​തു.

​മനാമ ഹെൽത്​ സിറ്റി, ഹരിത തലസ്​ഥാനം എന്നീ പദ്ധതികളുടെ ഭാഗമായാണ്​ പരിപാടി സംഘടിപ്പിച്ചതെന്ന്​ കാപിറ്റൽ ഗവർ​ണറേറ്റ്​ ഇൻഫർമേഷൻ ആന്‍റ്​ ഫോളോ അപ്​ കാര്യ ഡയറക്​ടർ യൂസുഫ്​ ലോറി വ്യക്​തമാക്കി. സാമൂഹിക ഉത്തരവാദിത്വം, ശുചിത്വ അവബോധം, സന്നദ്ധ സേവന സംസ്​കാരം എന്നിവ വളർത്താനും ഇത്തരം കാമ്പയിനുകൾ ഉപകരിക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News