ദിസ് ഈസ് ബഹ്റൈൻ സൊസൈറ്റി പ്രസിഡന്റിനെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
Update: 2022-03-08 10:38 GMT
ദിസ് ഈസ് ബഹ്റൈൻ സൊസൈറ്റി പ്രസിഡൻറ് പിത്സി മാത്യൂസനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയവും സൊസൈറ്റിയും തമ്മിൽ പരസ്പര സഹകരണത്തിനുള്ള സാധ്യതകൾ ചർച്ചയായി.
പരസ്പര സഹവർത്തിത്വവും സമാധാനവുമാണ് ബഹ്റൈെൻറ പ്രേത്യകതയെന്നും മഹിതമായ ഈ ആശയം പ്രചരിപ്പിക്കുന്നതിൽ സൊസൈറ്റി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ പിറ്റ്സി വിശദീകരിച്ചു.
തുറന്ന സമീപനവും മത സൗഹാർദവും ബഹ്റൈനെ വേറിട്ടു നിർത്തുന്നതായി മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ വിദേശകാര്യ ഡയരക്ടർ തലാൽ അബ്ദുസ്സലാം, മനുഷ്യാവകാശ കാര്യ ഡയരക്ടർ ഡോ. അർവ ഹസൻ അസ്സയ്യിദ്, പ്രോട്ടോകോൾ ഇൻചാർജ് സലാഹ് ശിഹാബ് എന്നിവരും സന്നിഹിതരായിരുന്നു.