സാമൂഹിക മാധ്യമങ്ങളിലൂടെ അഭിഭാഷകനെ അധിക്ഷേപിച്ചയാൾ പിടിയിൽ
Update: 2023-03-16 07:06 GMT
ബഹ്‌റൈനിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിഭാഷകനെ അധിക്ഷേപിച്ചയാൾ പിടിയിലായി. അഭിഭാഷക യൂണിയന്റെ പരാതി പ്രകാരമാണ് നടപടി. ബഹ്‌റൈനി അഭിഭാഷകർക്കെതിരെയാണ് അധിക്ഷേപം നടത്തിയത്. മാന്യതയില്ലാത്ത വാക്പ്രയോഗങ്ങളും തൊഴിലിന് നിരക്കാത്ത രീതിയിലുള്ള ശൈലിയിലാണ് അധിക്ഷേപം നടത്തിയത്.