ബഹ്റൈനിൽ മയക്കുമരുന്ന് കടത്തിയ കേസിൽ പ്രൊസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി
Update: 2022-02-09 14:40 GMT


ബഹ്റൈനിൽ എയർപോർട്ട് വഴി 690 ഗ്രാം മയക്കുമരുന്ന് കടത്തിയ കേസിൽ പ്രൊസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കിയതായി പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.
രാജ്യത്ത് വിപണനം നടത്താനുദ്ദേശിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് വിഭാഗത്തിന്‍റെ അന്വേഷണത്തിലാണ് ഇത് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതിന്‍റെ അടിസ്ഥാനത്തിൽ സാക്ഷികളെ കൂടി വിസ്തരിക്കും.