വോയ്സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഇരുന്നൂറോളം പേർ ക്യാമ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തി
മനാമ: ബഹ്‌റൈനിൽ വോയ്സ് ഓഫ് ആലപ്പി സിത്ര ഏരിയ കമ്മറ്റി അൽഹിലാൽ ഹോസ്പിറ്റൽ സിത്ര ബ്രാഞ്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ ക്യാമ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. വോയ്സ് ഓഫ് ആലപ്പി സിത്ര ഏരിയ പ്രസിഡന്റ് നൗഷാദ് പല്ലന അധ്യക്ഷത വഹിച്ചു. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരിയും ആരോഗ്യ സാംസ്‌കാരിക മേഖലയിൽ പ്രശസ്തനുമായ ഡോ. പി.വി. ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പിന്റെ ആവിശ്യകതയെപ്പറ്റിയും ജീവിതശൈലി രോഗങ്ങളെ പറ്റിയും അദ്ദേഹം സംസാരിച്ചു. സാമൂഹിക പ്രവർത്തകൻ നജീബ് കടലായി വിശിഷ്ടാതിഥിയായി.
വോയ്സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ, ജോയിൻറ് സെക്രട്ടറി ജോഷി നെടുവേലിൽ, മീഡിയ കൺവീനർ ജഗദീഷ് ശിവൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് ബാബു, ജേക്കബ് മാത്യു, കലാവിഭാഗം സെക്രട്ടറി ദീപക് തണൽ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് ഭരത് ജയകുമാർ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഹിഷാം ഷിബു, ഡോക്ടർ സുബ്രമണ്യം ബുസിനേനി എന്നിവർ സംസാരിച്ചു.
സിത്ര ഏരിയ ജോയിന്റ് സെക്രട്ടറി കെ. ആർ യേശുദാസൻ, ഏരിയ എക്‌സിക്യൂട്ടീവ് അംഗവും ക്യാമ്പ് കോർഡിനേറ്ററുമായ നിധിൻ ഗംഗ, ഷിബു കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വോയ്സ് ഓഫ് ആലപ്പി എക്‌സിക്യൂട്ടീവ് അംഗവും സിത്ര ഏരിയ കോർഡിനേറ്ററുമായ അജിത് കുമാർ സ്വാഗതവും സിത്ര ഏരിയ വൈസ്പ്രസിഡന്റ് സന്ദിപ് സാരംഗ് നന്ദിയും പറഞ്ഞു.