ഗവർണറുടെ മാധ്യമ വിലക്ക്; പ്രതിഷേധവുമായി ദമ്മാം മീഡിയ ഫോറം
നടപടി ജനാധിപത്യ വിരുദ്ധതവും ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസിന് നിരക്കാത്തതുമാണ്.
Update: 2022-11-07 16:57 GMT
മാധ്യങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ദമ്മാം മീഡിയ ഫോറം. വാര്‍ത്താസമ്മേളനത്തില്‍ നിന്നും മീഡിയാവണ്‍, കൈരളി ചാനലുകളെ ഇറക്കിവിട്ട നടപടി ജനാധിപത്യ വിരുദ്ധതവും ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസിന് നിരക്കാത്തതുമാണെന്ന് ഫോറം കുറ്റപ്പെടുത്തി.
ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. മാധ്യമവിമര്‍ശനങ്ങളെ ജനാധിപത്യ മര്യാദയോടെ കണ്ട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവണെമെന്നും ഫോറം ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.