ഒമാന്‍റെ ഇടപെടൽ: അമേരിക്കൻ പൗരനെ ഇറാൻ മോചിപിച്ചു
2016 ഫെബ്രുവരിയിൽ ആണ് നമാസി ജയിലിലാകുന്നത്.
ഇറാനിൽ തടവിലായിരുന്ന അമേരിക്കൻ പൗരനെ ഒമാന്‍റെ ഇടപ്പെടലിനെ തുടർന്ന് ടെഹ്റാൻ മോചിപിച്ചു. അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഒമാന്‍റെ ഇടപെടലിന് വഴിവെച്ചത്.
ജയിൽ മോചിതനായ ഇറാൻ- അമേരിക്കൻ പൗരത്വമുള്ള ബഖർ നമാസിയെ ടെഹ്‌റാനിൽ നിന്ന് മസ്‌കറ്റിലെത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തെ സുരക്ഷിതമായി യു.എസിലേക്ക് മാറ്റുകയും ചെയ്തു. 2015 ഒക്ടോബറിൽ തടങ്കലിലായ അമേരിക്കൻ -ഇറാൻ വ്യവസായിയായ മകൻ സിയാമക്കിന്റെ മോചനത്തിനായാണ് ഇദ്ദേഹം ടെഹ്‌റാനിലേക്ക് പോയത്.
എന്നാൽ ചാരവൃത്തിയും മറ്റും ചുമത്തി ഇരുവരേയും പത്ത് വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. 2016 ഫെബ്രുവരിയിൽ ആണ് നമാസി ജയിലിലാകുന്നത്. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഒമാൻ നടത്തിയ ശ്രമങ്ങൾക്ക് യു.എസ് പൗരനായ മുഹമ്മദ് ബഖർ നമാസി നന്ദി അറിയിച്ചു.