കുവൈത്ത് പാര്‍ലമന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; രണ്ട് വനിതകൾക്കും നിരവധി സിറ്റിങ് അംഗങ്ങള്‍ക്കും വിജയം
വിജയകരമായ തെരഞ്ഞെടുപ്പ് നടത്തിയ അധികൃതരെ കുവൈത്ത് അമീറും കീരിടവകാശിയും അഭിനന്ദിച്ചു.
കുവൈത്ത് സിറ്റി: 17ാമത് കുവൈത്ത് പാര്‍ലമന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ 22 വനിതകൾ ഉൾപ്പെടെ 305 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. മല്‍സരിച്ച 22 വനിതകളില്‍ നിന്ന് ആലീ അൽ ഖാലിദ് രണ്ടാം മണ്ഡലത്തിലും ജെനാൻ ബുഷെഹ്രി മൂന്നാം മണ്ഡലത്തിലും വിജയിച്ചു.
മൂന്നാം മണ്ഡലത്തില്‍ മത്സരിച്ച പ്രതിപക്ഷത്തെ പ്രമുഖ നേതാവായ അഹ്മദ് അൽ സദൂൻ റെക്കോര്‍ഡ് വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി. രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ച് സുസ്ഥിര ജനായത്ത സംവിധാനത്തിന് വഴിയൊരുക്കാൻ പുതിയ തെരഞ്ഞെടുപ്പ് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാറും ജനങ്ങളും.
അതിനിടെ, ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന്റെ വിജയം സുഗമമാക്കാൻ സഹായിച്ച എല്ലാവര്‍ക്കും കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ ജാബർ അൽ സബാഹും കീരിടവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും നന്ദി പറഞ്ഞു.
രാജ്യത്ത് സുതാര്യമായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുവാന്‍ സാധിച്ചതായും തെരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്‍റെ വിജയമാണെന്നും കീരിടവകാശി പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്താനുള്ള വലിയ ഉദാഹരണമാണ് വോട്ടിങ് ശതമാനം കൂടിയതെന്നും പൗരന്മാർ പങ്കാളിത്തം ഏറെ സന്തോഷം നല്‍കുന്നതായും കുവൈത്ത് അമീര്‍ പ്രസ്താവിച്ചു.
പുതിയ പാര്‍ലമന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍:
ഒന്നാം മണ്ഡലം
1. അബ്ദുല്ല അൽ മുദാഫ്, 2. ഹസൻ ജോഹർ.,3. ഒസാമ അൽ സെയ്ദ്, 4. അഹമ്മദ് ലാരി, 5. ഇസ്സ അൽ കന്ദേരി, 6. അദെൽ അൽ ദാംഖി, 7. ഒസാമ അൽ ഷഹീൻ, 8. സാലിഹ് അഷൂർ, 9. ഹമദ് അൽ മെദ്‌ലെജ്, 10. ഖാലിദ് അൽ അമൈറ
രണ്ടാം മണ്ഡലം
1. ബദർ അൽ മുല്ല, 2. മുഹമ്മദ് അൽ-മുതൈർ, 3. ഷുഐബ് ഷബാൻ, 4. ഹമദ് അൽ-ബതാലി, 5. ഖലീൽ അൽ-ഷാലിഹ്, 6. ഫലാഹ് അൽ-ഹജ്രി, 7. ആലിയ അൽ-ഖാലിദ്, 8. ഹമദ് അൽ-മുതാർ, 9. അബ്ദുൾവഹാബ് അൽ-ഇസ്സ, 10. അബ്ദുല്ല അൽ-അൻബൈ
മൂന്നാം മണ്ഡലം
1. അഹ്മദ് അൽ-സാദൻ, 2. മഹൽഹൽ അൽ മുദാഫ്, 3. അബ്ദുൾകരീം അൽ-കന്ദേരി, 4.മോഹനദ് അൽ-സയർ, 5. അബ്ദുൽ അസീസ് അൽ-സഖ്ബെയ്, 6. ജെനൻ ബുഷെഹ്‌രി, 7. അമ്മാർ അൽ-അജ്മി, 8. ഹമദ് അൽ-ഉബൈദ്, 9. ഫാരിസ് അൽ-ഒതൈബി, 10. ഖലീൽ അബുൾ
നാലാം മണ്ഡലം
1. ശുഹൈബ് ഷബാബ് മുവൈസറി, 2. മുബാറക് അൽ-താഷ, 3.മുഹമ്മദ് ഹയേഫ്, 4. മുബാറക് അൽ-ഹജ്‌റഫ്, 5. താമർ അൽ-സുവൈത്ത്, 6. സാദ് അൽ-ഖാൻഫൂർ, 7. മർസൂഖ് അൽ ഖലീഫ, 8. ഉബൈദ് അൽ വാസ്മി, 9. അബ്ദുല്ല ഫഹദ് അൽ-എനിസി ,10. യോസിഫ് അൽ-ബതാലി
അഞ്ചാം മണ്ഡലം.
1. ഹംദാന്‍ അല്‍ ആസ്മി, 2. സൗദ് അൽ-ഹജ്‌രി, 3. ഖാലിദ് അൽ-ഒതൈബി, 4. അൽ-സൈഫി മുബാറക് അൽ-സൈഫി, 5. മുഹമ്മദ് അൽ-ഹുവൈല, 6. ഹാനി ഷംസ്, 7. മജീദ് അൽ-മുതൈരി, 8. മുഹമ്മദ് അൽ-മഹാൻ, 9. മർസൂഖ് അൽ ഹുബൈനി, 10. ഫൈസൽ അൽ-കന്ദേരി