കുവൈത്തിൽ ഇനിയും ബയോമെട്രിക്‌സ് നൽകാനുള്ളത് 11,41,000 പേർ

1,71,000 കുവൈത്തികളും ഏകദേശം 970,000 പ്രവാസികളും വിരലടയാളം രേഖപ്പെടുത്തിയിട്ടില്ല

Update: 2024-09-10 08:39 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനിയും ബയോമെട്രിക്‌സ് വിവരം നൽകാനുള്ളത് 11,41,000 പേർ. 1,71,000 കുവൈത്തികളും ഏകദേശം 970,000 പ്രവാസികളും വിരലടയാളം രേഖപ്പെടുത്തിയിട്ടില്ല. 2023 മെയിൽ ബയോമെട്രിക് വിവരശേഖരണം ആരംഭിച്ചത് മുതൽ ഏകദേശം 805,000 പൗരന്മാർ വിരലടയാളത്തിന് വിധേയരായിട്ടുണ്ട്. 18,64,000 പ്രവാസികളും വിവരം നൽകി. കുവൈത്ത് പൗരന്മാർക്ക് സെപ്തംബർ 30 ഉം പ്രവാസികൾക്ക് ഡിസംബർ 31 മാണ് വിവരം നൽകാനുള്ള അവസാന തിയ്യതി.

അതേസമയം, ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത പൗരന്മാരുടെയും പ്രവാസികളുടെയും ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുകയാണ്. ജനങ്ങളുടെ യാത്രാ അവകാശം ഭരണഘടന ഉറപ്പുനൽകുന്നതിനാൽ, പബ്ലിക് പ്രോസിക്യൂഷന്റെയോ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെയോ നിർദ്ദേശപ്രകാരമോ അല്ലെങ്കിൽ മന്ത്രിതല തീരുമാനത്തിലൂടെയോ മാത്രമേ അത്തരം നിരോധനം ഏർപ്പെടുത്തുകയുള്ളൂ. നിയമലംഘനങ്ങൾ മൂലമോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനാലോ 250,000ലധികം പൗരന്മാരും പ്രവാസികളും ബയോമെട്രിക് വിരലടയാളത്തിന് വിധേയരാകില്ലെന്ന് നിരീക്ഷിക്കപ്പെടുന്നതായാണ് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ആറ് ഗവർണറേറ്റുകളിൽ ബയോമെട്രിക് സെന്ററുകൾ തുറന്നാണ് ബയോമെട്രിക് സ്വീകരിക്കുന്നത്. സഹൽ ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്താണ് നടപടി.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News