അമീരി കാരുണ്യം; കുവൈത്തിൽ 34 രാഷ്ട്രീയ സ്വദേശി തടവുകാർക്ക് ജയിൽമോചനം

തടവ് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാൻ വിവിധ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ പേരുകളും ലിസ്റ്റിലുണ്ട്

Update: 2023-01-19 18:18 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ 34 രാഷ്ട്രീയ സ്വദേശി തടവുകാർക്ക് അമീരി കാരുണ്യം വഴി ജയിൽ മോചനം. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് എല്ലാ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന തടവുകാർക്കാണ് അമീരി കാരുണ്യം വഴി ശിക്ഷ ഇളവ് നൽകുന്നത്.

മോചനം സംബന്ധമായ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. അമീർ, അറബ് നേതാക്കൾ എന്നിവർക്കെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന 34 കുവൈത്ത് പൗരൻമാർക്കാണ് മാപ്പ് നൽകിയത്. മാപ്പുനൽകിയവരിൽ പലരും വർഷങ്ങളോളം കുവൈത്ത് ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവരാണ്.

തടവ് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാൻ വിവിധ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ പേരുകളും ലിസ്റ്റിലുണ്ട്. മുൻ രഹസ്യസേനാ മേധാവിയും ഭരണകുടുംബത്തിലെ മുതിർന്ന അംഗവുമായ ശൈഖ് അത്ബി അൽ ഫഹദ് അസ്സബാഹും മാപ്പ് നൽകിയവരിൽ ഉൾപ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. വർഷങ്ങളായി ഇദ്ദേഹം പ്രവാസ ജീവിതം നയിക്കുകയാണ്.

തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്. ദേശീയ സുരക്ഷ, പൊതുമുതൽ ദുരുപയോഗം ചെയ്യൽ, കള്ളപ്പണ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ടവരെ അമീരി കാരുണ്യത്തിന് പരിഗണിക്കാറില്ല.കഴിഞ്ഞ വര്‍ഷം 595 തടവുകാർക്കാണ് ഇളവ് നൽകിയത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News