വിസ നിയമലംഘനം: കുവൈത്തിൽ 68 പ്രവാസികൾ അറസ്റ്റിൽ

ഹവല്ലി, സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയ, കബ്ദ് എന്നിവിടങ്ങളിലാണ് നടപടി

Update: 2024-08-08 07:02 GMT
Advertising

കുവൈത്ത് സിറ്റി: റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് കുവൈത്തിൽ 68 പ്രവാസികൾ അറസ്റ്റിൽ. ഹവല്ലി, സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയ, കബ്ദ് എന്നിവിടങ്ങളിലാണ് നടപടി.

റസിഡൻസി, തൊഴിൽ നിയമ ലംഘകർക്കെതിരെയുള്ള സുരക്ഷാ കാമ്പയിനുകളുടെ ഭാഗമായി സ്‌പെഷ്യൽ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് ഹവല്ലി, സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയ, കബ്ദ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. തുടർന്ന് വിവിധ രാജ്യക്കാരായ 68 പ്രവാസികൾ നിയമം ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു.

ഹവല്ലിയിൽ 19 നിയമലംഘകരെയും സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയയിൽ 20 പേരെയും പിടികൂടി. കബ്ദിൽ നിന്ന് 29 പേരെയും പ്രവാസികളെ അറസ്റ്റ് ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News