കുവൈത്തിലേക്കുള്ള കപ്പലിൽനിന്ന് 90 കിലോ മയക്കുമരുന്ന് പിടികൂടി

അറസ്റ്റിലായ കപ്പൽ ഉടമയടക്കം മൂന്ന് പേരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി

Update: 2022-10-12 19:15 GMT
Advertising

കുവൈത്തിലേക്കുള്ള കപ്പലിൽനിന്ന് 90 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. സമുദ്രമാർഗം മയക്കുമരുന്ന് കടത്താനുള്ള ശ്രമം ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് നർക്കോട്ടിക് കൺട്രോൾ പരാജയപ്പെടുത്തുകയായിരുന്നു. ക്രൂസ് കപ്പലിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതായി സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ തടയുകയായിരുന്നു.

അറസ്റ്റിലായ കപ്പൽ ഉടമയടക്കം മൂന്ന് പേരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, തുറമുഖ- അതിർത്തി സുരക്ഷാകാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മൻസൂർ അൽ അവാദി, കോസ്റ്റ് ഗാർഡ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മേജർ ജനറൽ തലാൽ അൽ മൗൺസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മയക്കുമരുന്ന് കള്ളക്കടത്തുകാരെ പിടികൂടിയ സുരക്ഷാസംഘത്തെ ശൈഖ് തലാൽ അൽ ഖാലിദ് അഭിനന്ദിച്ചു. അടുത്തകാലത്തായി രാജ്യത്ത് മയക്ക് മരുന്ന് ഉപയോഗവും വിപണനവും ഗണ്യമായി വർധിച്ചതായാണ് കണക്കുകൾ. വിമാനത്താവളം, തുറുമുഖം, കര അതിർത്തികളിൽ എന്നീവടങ്ങളിൽ പരിശോധന സംവിധാനം കാര്യക്ഷമമാക്കാൻ ആഭ്യന്തര മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


Full View

90 kg of drugs seized from ship bound for Kuwait

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News