കുന്ദമംഗലം സ്വദേശി കുവൈത്തിൽ നിര്യാതനായി
Update: 2023-03-15 04:33 GMT
കുവൈത്തിൽ മലയാളി നിര്യാതനായി. കുന്ദമംഗലം സ്വദേശി മുഹമ്മദ് കുട്ടി പിലാശ്ശേരിയാണ് മരിച്ചത്. അസുഖബാധയെ തുടർന്ന് ഏറെ നാളായി ജഹ്റ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുക യായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്ന് വരികയാണ്.