ടൂർണമെന്റ് വിജയികൾക്കും സന്നദ്ധപ്രവർത്തകർക്കും സ്വീകരണം നൽകി
Update: 2022-11-21 04:02 GMT
കോവിഡ് പ്രതിസന്ധിയിൽ വിവിധ പ്രവർത്തനങ്ങൾക്ക് സഹകരിച്ചവർക്കും ഫുട്ബാൾ ടൂർണമെന്റ് വിജയികൾക്കും കെ.കെ.എം.എ സ്വീകരണം നൽകി. ബദർ അൽ സമാ ഹാളിൽ നടന്ന ചടങ്ങ് കെ.സി റഫീഖ് ഉദ്ഘാടനം ചെയ്തു.
എ.പി അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. എച്ച്. മുഹമ്മദ്, അബ്ദുൽ കലാം മൗലവി, സുൽഫിക്കർ, ഒ.പി ഷറഫുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. സാജിദ് സ്വാഗതവും റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു.