കുവൈത്തില്‍ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Update: 2023-09-17 19:40 GMT
Advertising

കുവൈത്തില്‍ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജഹ്‌റ മേഖലയിലെ തൈമക്ക് അടുത്താണ് ബിഡൂണി യുവാവിനെ വാഹനത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പോലിസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ പട്രോളിംഗ് സംഘം സ്ഥലത്തെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് റഫർ ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News