വൈദ്യുതി മന്ത്രാലയത്തെ ഹാക്ക് ചെയ്യാൻ ശ്രമിച്ച കേസില്‍ അന്വേഷണ സമിതിക്ക് രൂപം നൽകി

Update: 2023-10-24 02:06 GMT
Advertising

കുവൈത്തില്‍ വൈദ്യുതി മന്ത്രാലയത്തെ ഹാക്ക് ചെയ്യാൻ ശ്രമിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണ സമിതിക്ക് രൂപം നൽകി.

ഔദ്യോഗിക സംവിധാനങ്ങൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചതിന് നിരവധി പ്രതികളെ ആന്റി-ഇലക്‌ട്രോണിക് ക്രൈംസ് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ കുവൈറ്റ് സർവകലാശാല പ്രതിനിധികളെയും വിദഗ്ധരെയും അന്വേഷണ സമിതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും വൈദ്യുതി-ജല പ്രതിനിധികളെ ഒഴിവാക്കി.

നേരത്തെ വൈദ്യുതി-ജല ഉദ്യോഗസ്ഥരും കുറ്റാരോപിതരായതിനെ തുടര്‍ന്നാണ്‌ സമിതിയില്‍ നിന്നും മന്ത്രാലയം പ്രതിനിധികളെ ഒഴിവാക്കിയതെന്നാണ് സൂചന.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News