ആപ്പിൾ പേ സൗകര്യം കുവൈത്തിലും; ഇ-വ്യാപാരത്തിന് ആക്കം കൂടും

Update: 2022-09-15 09:40 GMT
Advertising

ആപ്പിൾ പേ സൗകര്യം അടുത്ത മാസം മുതല്‍ കുവൈത്തില്‍ ലഭ്യമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ആപ്പിള്‍ കമ്പനിയുമായി ധാരണയിലെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

സുരക്ഷാ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആപ്പിൾ പേ വഴി രാജ്യത്തെ വിവിധ ബാങ്കുകളുടെ പണമിടപാട് നടത്താൻ അനുമതി നല്‍കിയത്. നിലവിൽ ഗ്ലോബൽ വോലറ്റ് സർവീസായ സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ പേ കൂടി വരുന്നതോടെ കുവൈത്തില്‍ ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ സുഗമമാകും.

ഇതോടെ പണമിടപാടുകള്‍ എളുപ്പവും സുരക്ഷിതവുമായ മാര്‍ഗത്തിലൂടെ നടത്താനാകുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു . ആപ്പിൾ പേ സേവനം ഉപഭോക്താക്കൾക്ക് ഐഫോണ്‍ വഴിയും സ്മാർട്ട് വാച്ച് വഴിയും ഉപയോഗിക്കുവാന്‍ സാധിക്കും. ഇതിനായി ഐഫോണില്‍ പ്രി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന വാലറ്റിൽ ഓപ്പണ്‍ ചെയ്ത് കാർഡ് വിശദാംശങ്ങൾ നൽകുക. തുടര്‍ന്ന് ബാങ്കുകൾ എസ്എംഎസ് കോഡ് വഴി സ്ഥിരീകരണം ചെയ്യുന്നതോടെ ആപ്പിൾ പെയ്മെന്റ് സൗകര്യം ലഭ്യമാകും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News