ആപ്പിള്‍ ഫോണിലെ സുരക്ഷാ വീഴ്ച; ഉപയോക്താക്കൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം
ആഗോള തലത്തില്‍ നിരവധി രാജ്യങ്ങളെ ഐ മെസ്സേജ് സുരക്ഷാ വീഴ്ച ബാധിച്ചതായി അധികൃതര്‍ പറഞ്ഞു
ആപ്പിള്‍ ഫോണിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് ജീവനക്കാര്‍ക്കും അപ്പിള്‍ ഉപയോക്താക്കൾക്കും ജാഗ്രതാ നിര്‍ദേശം നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ആഗോള തലത്തില്‍ നിരവധി രാജ്യങ്ങളെ ഐ മെസ്സേജ് സുരക്ഷാ വീഴ്ച ബാധിച്ചതായി അധികൃതര്‍ പറഞ്ഞു.
ഉപയോക്താക്കളുടെ ഫോണുകളിൽ കടന്നുകയറുന്ന നിലയിലാണ് പിഴവ് കണ്ടെത്തിയത്. ഐ മെസ്സേജുകളിലൂടെയാണ് സ്പൈവേർ ഫോണിലേക്ക് കടക്കുന്നത്. കോൾ ലോഗ്, ചിത്രങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയ വ്യക്തിഗതമായ നിർണായക വിവരങ്ങൾ ചോർത്താൻ ശേഷിയുള്ളതാണ് ഈ സ്പൈവേറെന്ന് സൈബര്‍ വിദഗ്ധർ വിലയിരുത്തുന്നു.
അതിനിടെ ഐ.ഒ.എസിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. സ്പൈവേർ ആക്രമണം കുറക്കുന്നതിന്‍റെ ഭാഗമായി ഐ മെസ്സേജ് ഫീച്ചര്‍ ഫോണില്‍ ഓഫ് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.