തീര ശുദ്ധീകരണ പരിപാടി സംഘടിപ്പിച്ചു
Update: 2023-06-17 02:24 GMT
കുവൈത്ത് ഇന്ത്യന്‍ എംബസി, യുഎൻ ഹാബിറ്റാറ്റ്, ഹവല്ലി ഗവർണറേറ്റ്, കുവൈത്ത് മുനിസിപ്പാലിറ്റി, വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ ബീച്ച് ക്ലീനിംഗ് പരിപാടി സംഘടിപ്പിച്ചു.
ബിനൈദ് അല്‍ ഗറില്‍ നടന്ന പരിപാടിയില്‍ നാനൂറോളം സന്നദ്ധപ്രവർത്തകർ പങ്കാളികളായി. 'ലൈഫ് - ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ്' എന്ന കാമ്പയിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 5 മണിക്ക് ആരംഭിച്ച ശുചീകരണ പരിപാടിയില്‍ അംബാസഡർ ഡോ.ആദര്‍ശ് സ്വൈകയും എംബസി ഉദ്യോഗസ്ഥരും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരും സംബന്ധിച്ചു . സംയുക്തമായി നടത്തിയ ബീച്ച് ക്ലീനിംഗ് വിജയമാക്കിയ മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും എംബസ്സി നന്ദി അറിയിച്ചു.