ജീവിക്കാൻ ഏറ്റവും അനുയോജ്യമായ ഗൾഫ് നഗരം: കുവൈത്ത് സിറ്റിക്ക് മൂന്നാം സ്ഥാനം

2024ലെ ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സിൽ ഗൾഫ് നഗരങ്ങൾ നില മെച്ചപ്പെടുത്തി

Update: 2024-06-29 11:45 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റാണ് (ഇ.ഐ.യു) 2024ലെ ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സ് പുറത്തു വിട്ടത്. മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിലെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളിൽ അബൂദബിയാണ് ഒന്നാമത്. ദുബൈ രണ്ടാം സ്ഥാനവും, കുവൈത്ത് സിറ്റി മൂന്നാം സ്ഥാനവും,  ദോഹ നാലാം സ്ഥാനവും, മനാമ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ആഗോളതലത്തിൽ കുവൈത്ത് സിറ്റി 93ാം സ്ഥാനത്താണ്.

ദുബൈ, അബൂദബി, റിയാദ്, ജിദ്ദ എന്നിവയുൾപ്പെടെയുള്ള ഗൾഫ് നഗരങ്ങളുടെ റാങ്കിംഗ് ലോകത്തിലെ ഏറ്റവും മികച്ച ജീവിത നഗരങ്ങളുടെ പട്ടികയിൽ ഉയർന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സുസ്ഥിര നിക്ഷേപങ്ങളാണ് യുഎഇ നഗരങ്ങളുടെ മെച്ചപ്പെട്ട നിലയ്ക്ക് കാരണമായത്. അബൂദബിയും ദുബൈയും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങളാണ് ഇത്തവണ ഉയർന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News