കുവൈത്തില്‍ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കും
Update: 2023-12-08 02:24 GMT
കുവൈത്തില്‍ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ അൽ-മൻസൂരി.
പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കും.രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുക. ഇൻകമിംഗ് കോൾ ലഭിക്കുന്നയാളുടെ കോൺടാക്റ്റിൽ പേരില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് സ്‌ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണിത്.
ഇതോടെ സ്പാം കോളുകൾ, ഫ്രോഡ് കോളുകൾ എന്നിവ തടയാനാകുമെന്നാണ് പ്രതീക്ഷ. കെ.വൈ.സി പ്രകാരമുള്ള കോളർ ഐഡി ഡാറ്റയെ അടിസ്ഥാനമാക്കിയായിരിക്കും കോളർ ഐഡന്റിഫിക്കേഷൻ പ്രവര്‍ത്തിക്കുകയെന്നാണ് സൂചനകള്‍.
നേരത്തെ പാര്‍ലിമെന്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.