ഫാമിലി വീസ ചട്ടങ്ങളിൽ മാറ്റം: കുവൈത്തില്‍ കുടുംബ വിസക്ക് അപേക്ഷിച്ചത് 1,800 പേർ

ദീർഘകാലമായി നിർത്തിവെച്ച പ്രവാസി വിസ നടപടികൾക്കാണ് കഴിഞ്ഞ ദിവസം വീണ്ടും തുടക്കംകുറിച്ചത്

Update: 2024-01-29 18:09 GMT
Advertising

 കുവൈത്ത് സിറ്റി: ഫാമിലി വീസ ചട്ടങ്ങളിൽ മാറ്റം വരുത്തിയ ആദ്യ ദിവസം കുവൈത്തില്‍ കുടുംബ വിസക്ക് അപേക്ഷിച്ചത് 1,800 പേർ. പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫാണ് വിസ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തി ഫാമിലി വിസക്ക് അനുമതി നല്‍കിയത്.

ദീർഘകാലമായി നിർത്തിവെച്ച പ്രവാസി വിസ നടപടികൾക്കാണ് കഴിഞ്ഞ ദിവസം വീണ്ടും തുടക്കംകുറിച്ചത്. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകളിലായി ലഭിച്ച 1,800 അപേക്ഷകളില്‍ 1,165 അപേക്ഷകളും നിശ്ചിത വ്യവസ്ഥകൾ പാലിക്കാത്തതിനാൽ നിരസിച്ചതായി അധികൃതര്‍ അറിയിച്ചു.

പുതിയ നിബന്ധനകളും മാനദണ്ഡങ്ങളും പ്രകാരം 800 ദിനാർ ശമ്പളവും സർവ്വകലാശാല ബിരുദവും, ഡിഗ്രി നേടിയ അതേ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കാണ് വിസ അനുവദിക്കുക.നിലവില്‍ ഭാര്യക്കും കുട്ടികള്‍ക്കും മാത്രമാണ് ഫാമിലി വിസ നല്‍കുക.

പാസ്പോർട്ട്, സിവിൽ ഐഡി കോപ്പികൾ, സാലറി സര്‍ട്ടിഫിക്കറ്റ് ,അതത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രാലയവും കുവൈത്തിലെ വിദേശകാര്യമന്ത്രാലയവും അറ്റസ്റ്റ് ചെയ്ത ബിരുദ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ് അഫിഡവിറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം..

പുതിയ പരിഷ്കരാത്തിലൂടെ ചില പ്രഫഷനുകളെ നിബന്ധനയിൽ നിന്നും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഫാമിലി വിസിറ്റ് വിസകൾ തുറന്നിട്ടില്ലെന്നും നിയന്ത്രണങ്ങൾക്ക് വിധേയമായി വാണിജ്യ സന്ദർശനങ്ങൾ അനുവദിക്കുന്നത് തുടരുമെന്നും അധികൃതര്‍ പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News