'ക്ലീൻ ജലീബ്' പദ്ധതി സജീവമാക്കും; സുരക്ഷാ പരിശോധന ശക്തമാക്കാനൊരുങ്ങി അധികൃതർ

വർധിച്ചുവരുന്ന നിയമലംഘനങ്ങൾ തടയുന്നതിൻ്റെ ഭാഗമായാണ് ആഭ്യന്തര -വാണിജ്യ-തൊഴിൽ മന്ത്രാലയങ്ങളുടെ സംയുക്ത പരിശോധന ശക്തമാക്കുന്നത്

Update: 2023-10-09 19:00 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുവാൻ സുരക്ഷാ പരിശോധന ശക്തമാക്കാനൊരുങ്ങി അധികൃതർ. 'ക്ലീൻ ജലീബ്' പദ്ധതി സജീവമാക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.

ജലീബ് മേഖലയിൽ വർധിച്ചുവരുന്ന നിയമലംഘനങ്ങൾ തടയുന്നതിൻറെ ഭാഗമായാണ് ആഭ്യന്തര -വാണിജ്യ-തൊഴിൽ മന്ത്രാലയങ്ങളുടെ സംയുക്ത നേതൃത്വത്തിൽ പരിശോധന ശക്തമാക്കുന്നതെന്നാണ് സൂചന. കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് അബ്ബാസിയ, ഹസ്സാവി എന്നിവയുൾപ്പെടുന്ന ജലീബ് അൽ ശുയൂഖ്.

പരിശോധനക്കായി അധികൃതർ ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം അരിച്ചുപെറുക്കി ശക്തമായ പരിശോധന നടത്താനാണ് തീരുമാനം. അനധികൃത നിയമലംഘകരെയും സാമൂഹിക വിരുദ്ധരെയും പ്രദേശത്ത് നിന്ന് തുടച്ചു മാറ്റുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സുരക്ഷ പരിശോധന കാമ്പയിനിൽ ആയിരക്കണക്കിന് താമസ നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. താമസനിയമം ലംഘിച്ചവരെ പിടികൂടിയാൽ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News