ജിലീബ് അൽ ഷുയൂഖിലെ ശോച്യാവസ്ഥ: തൊഴിലാളികളുടെ നഗരനിർമാണം വേഗത്തിലാക്കുന്നു
ആറ് സൈറ്റുകളുടെ ഉടമസ്ഥാവകാശം കൈമാറാൻ കൗൺസിൽ അടുത്തിടെ കുവൈത്ത് മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു
Update: 2024-08-05 12:00 GMT
കുവൈത്ത് സിറ്റി: ജിലീബ് അൽ ഷുയൂഖിലെ ശോച്യാവസ്ഥ പരിഹരിക്കാൻ ആറ് തൊഴിലാളി നഗരങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ മന്ത്രിമാരുടെ കൗൺസിൽ. ആറ് സൈറ്റുകളുടെ ഉടമസ്ഥാവകാശം കൈമാറാൻ കൗൺസിൽ അടുത്തിടെ കുവൈത്ത് മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. അൽ സുബിയ, അൽസാൽമി റോഡ്, നോർത്ത് അൽ മുത്ല, കബ്ദ്, സൗത്ത് സബാഹ് അൽഅഹമ്മദ് റെസിഡൻഷ്യൽ സിറ്റി, സൗത്ത് ഖിറാൻ റെസിഡൻഷ്യൽ സിറ്റി എന്നിവിടങ്ങളിൽ നിർദിഷ്ട തൊഴിലാളി നഗരങ്ങൾ സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്.
എട്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശം 266,000 ആളുകൾ വസിക്കുന്ന ജിലീബ് അൽ ഷുയൂഖിൽ 1.5% കുവൈത്ത് നിവാസികൾ മാത്രമാണുള്ളത്. ഒരു മുറിയിൽ ആറ് പേരെന്ന നിലയിലാണ് ശരാശരി ബാച്ചിലർ താമസം.