കുവൈത്തിൽ പെരുന്നാൾ അവധി നാളെ ആരംഭിക്കും

വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായ ഒമ്പത് ദിനം രാജ്യത്തെ ഗവൺമെൻറ് കാര്യാലയങ്ങൾ പ്രവർത്തിക്കില്ല

Update: 2022-07-07 19:03 GMT
Advertising

കുവൈത്തിൽ പെരുന്നാൾ അവധി നാളെ ആരംഭിക്കും. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായ ഒമ്പത് ദിനം രാജ്യത്തെ ഗവൺമെൻറ് കാര്യാലയങ്ങൾ പ്രവർത്തിക്കില്ല. ജൂലൈ 10 മുതൽ 14 വരെയാണ് ഔദ്യോഗിക അവധി. അതിന്റെ മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധികൂടി ചേരുമ്പോഴാണ് ഒമ്പതു ദിവസം ഒഴിവ് ലഭിക്കുന്നത്. ജൂലൈ ഏഴിന് അടക്കുന്ന മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ജൂലൈ 17നാണ് തുറന്നുപ്രവർത്തിക്കുക. ബാങ്കുകളുടെ പ്രധാനബ്രാഞ്ചുകൾ ജൂലൈ 13നും 14നും സേവനങ്ങൾ നൽകും.

ദീർഘ അവധി കണക്കിലെടുത്തു എ.ടി.എമ്മുകളിൽ ബാങ്ക് നോട്ടുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ലോക്കൽ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. 360, അവന്യൂസ്, അൽ കൂത്ത് തുടങ്ങിയ പ്രധാന മാളുകളിൽ സെൻട്രൽ ബാങ്ക് പ്രത്യേക എടിഎം കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിലും ഈദ് അവധിയുടെ തിരക്ക് ഇന്ന് മുതൽ പ്രകടമായി തുടങ്ങി. ജൂലൈ 7 മുതൽ പതിനേഴ് വരെയുള്ള അവധി നാളുകളിൽ 3484 വിമാനസർവീസുകളാണ് കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് ഓപറേറ്റ ചെയ്യപ്പെടുന്നത്. ഏതാണ്ട് അഞ്ചര ലക്ഷത്തോളം യാത്രക്കാർ ഇക്കാലയളവിൽ കുവൈത്തിലേക്കും തിരിച്ചുമായി യാത്ര ചെയ്യുമെന്നാണ് ഡിജിസിഎയുടെ കണക്ക്. നീണ്ട അവധിക്കു മുൻപുള്ള അവസാന പ്രവർത്തി ദിവസമായ ഇന്ന് ബാങ്കുകളിലും സർക്കാർ ഓഫീസുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.


Full View

Eid holidays in Kuwait will start tomorrow

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News