കുവൈത്തില്‍ ചൂട് കനത്തതോടെ വൈദ്യതി-ജല ഉപയോഗം കുതിച്ചുയരുന്നു

Update: 2023-07-11 18:15 GMT
Advertising

കുവൈത്തില്‍ ചൂട് കനത്തതോടെ വൈദ്യതി-ജല ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസത്തെ രാജ്യത്തെ വൈദ്യതി ഉപയോഗം 16,050 മെഗാവാട്ട് പിന്നിട്ടു.

അടിയന്തര സാഹചര്യം നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വൈദ്യതി-ജല മന്ത്രാലയം അറിയിച്ചു. അന്തരീക്ഷ താപനില വര്‍ധിച്ച് 50 ഡിഗ്രിയും കടന്നതോടെ എ സി ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപഭോഗം കൂടാന്‍ കാരണം. അടുത്ത ദിവസങ്ങള്‍ വേനല്‍ വര്‍ദ്ധിക്കുന്നതോടെ രാജ്യത്തെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോഡിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ വൈദ്യതിയുടെ 99 ശതമാനവും ഫോസിൽ ഇന്ധനങ്ങളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഉപഭോഗം ഇതേരീതിയിൽ തുടർന്നാൽ ഉത്പാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിനും, ഊർജകാര്യക്ഷമത ഉയർത്തുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകി.

അതിനിടെ രാജ്യത്തെ പ്രധാന സബ് സ്റ്റേഷനായ ‘ബയാൻ എ’യിലെ രണ്ട് സബ് ഫീഡറുകൾ പ്രവർത്തനരഹിതമായി. തകരാറുകള്‍ പരിഹരിച്ചതായും, എമർജൻസി ടീമുകൾ സ്ഥലത്തുണ്ടായിരുന്നുവെന്നും വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News