കുവൈത്തിൽ പുതിയ യാത്രാ നിയമം; പ്രവാസി കുട്ടികൾക്ക് രാജ്യം വിടാൻ പിതാവിന്റെ അനുമതി വേണം

Update: 2024-07-31 12:55 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: പ്രവാസി കുട്ടികൾക്ക് കുവൈത്ത് വിടണമെങ്കിൽ പിതാവിന്റെ അനുമതി നിർബന്ധമാക്കി നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് വിഭാഗമാണ് പുതിയ നിയമം നടപ്പിലാക്കിയത്. പിതാവ് സ്‌പോൺസർ ചെയ്യുന്ന കുട്ടികൾക്ക് കുവൈത്ത് വിടാൻ പിതാവിന്റെ അനുമതി വാങ്ങി പാസ്‌പോർട്ട് വകുപ്പ് തയ്യാറാക്കുന്ന രേഖയിൽ ഒപ്പിടണം. അമ്മയോ ബന്ധുവോ ഒപ്പമുണ്ടെങ്കിലും പിതാവിന്റെ അനുമതി ഇനി മുതൽ നിർബന്ധമാണ്.

വിവാഹ തർക്കങ്ങളുടെ പേരിൽ കുട്ടികളെ കൊണ്ടുപോകുന്നത് തടയാനാണ് നടപടി എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. പിതാവിന്റെ സംരക്ഷണത്തിലുള്ള കുട്ടികളെ അമ്മ കൊണ്ടുപോകുന്നത് നിയമലംഘനമാണെന്നും മന്ത്രാലയം പറയുന്നു. ഈ നിയമം എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇപ്പോൾ നടപ്പിലാക്കിയിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News