മെഡക്‌സ്‌ മെഡിക്കല്‍ കെയറിന്‍റെ ആദ്യ ശാഖ ഫഹാഹീലിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു

ഉദ്ഘാടനത്തോട് അനുബന്ധിച്ച് 9 ദിനാറിന്‍റെ സമ്പൂര്‍ണ ഹെല്‍ത്ത് പാക്കേജ്

Update: 2022-11-08 18:50 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: ആരോഗ്യ രംഗത്ത് പുതിയ ചുവടുവെപ്പുമായി മെഡക്‌സ്‌ മെഡിക്കല്‍ കെയറിന്‍റെ ആദ്യ ശാഖ ഫഹാഹീല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മിതമായ നിരക്കില്‍ മികച്ച ചികിത്സയാണ് മെഡക്‌സിന്‍റെ വാഗ്‌ദാനമെന്ന് മാനേജ്മെന്റ് അറിയിച്ചു.

മെഡക്‌സ്‌ മെഡിക്കല്‍ കെയറിന്റെ കുവൈത്തിലെ ആദ്യ ശാഖ നവംബര്‍ 10ന് വൈകിട്ട് 4 മണിക്ക് ഫൈസല്‍ അല്‍ഹമൂദ് അല്‍ മാലിക് അല്‍ സബ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മെഡക്‌സ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മുഹമ്മദലി വി.പി അറിയിച്ചു. സാധാരണക്കാരായ വിദേശികള്‍ ഏറെ താമസിക്കുന്ന ഫഹാഹീല്‍ മേഖലയില്‍ ആരോഗ്യരംഗത്തെ പരിചരണത്തിന് പുതിയ മെഡിക്കല്‍ സെന്റര്‍ ഉപയോഗപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കും.

മെഡിക്കല്‍ സെന്‍ററില്‍ വിവിധ വിഭാഗങ്ങള്‍ക്ക് പുറമേ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ലാബ് സൌകര്യങ്ങളുമുണ്ട്. കുവൈത്തിലും മറ്റ് ഗള്‍ഫ്‌ രാജ്യങ്ങളിലുമായി കൂടുതല്‍ ശാഖകള്‍ തുടങ്ങാന്‍ ഗ്രൂപ്പിന് പദ്ധതികള്‍ ഉണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.ഉദ്ഘാടനത്തോട് അനുബന്ധിച്ച പ്രഖ്യാപിച്ച സമ്പൂര്‍ണ ഹെല്‍ത്ത് പാക്കേജില്‍ 3 ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും 40ല്‍ പരം ടെസ്റ്റുകളും പരിശോധനകളും ഉള്‍പ്പെടുത്തിയതായി മാനേജ്മെന്റ് അറിയിച്ചു.

മെഡക്സ്‌ മെഡിക്കല്‍ കെയര്‍ ഡയറക്ടര്‍ അബു ജാസിം, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഇംതിയാസ് അഹമ്മദ്, ജനറല്‍ മാനേജര്‍ ഓപ്പറേഷന്‍സ് അനീഷ് മോഹനന്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ജുനയസ് കോയിമ്മ, പിആര്‍ഒ മുബാറക് എന്നിവര്‍ പത്ര സമ്മേളനത്തില്‍ ‍ പങ്കെടുത്തു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News