കുവൈത്ത് എയർപോർട്ട് ടെർമിനൽ രണ്ടില്‍ തീപിടിത്തം
Update: 2023-11-17 03:12 GMT
കുവൈത്ത് എയർപോർട്ട് ടെർമിനൽ രണ്ടില്‍ തീപിടിത്തം. പാസഞ്ചർ ടെർമിനലിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയ അപകടം ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പൂര്‍ണമായി അണച്ചെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. എയർ ട്രാഫിക് നാവിഗേഷനെ തീപിടിത്തം ബാധിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു.