കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവേറും

തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റ് നിര്‍ബന്ധമാക്കി

Update: 2024-01-08 18:29 GMT
Advertising

കുവൈത്ത്: തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റ് നിര്‍ബന്ധമാക്കിയാതോടെ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവേറും.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശ പ്രകാരം വാണിജ്യ മന്ത്രിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഏജന്‍സികള്‍ വഴി ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് 750 ദിനാറും,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 575 ദിനാറും , നേരിട്ട് ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന് 350 ദീനാറുമായാണ് തുക പുതുക്കി നിശ്ചയിച്ചത്.

ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ മാത്രമേ പണം സ്വീകരിക്കുകയുള്ളൂ.കമ്പനികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാലാവധി അവസാനിക്കുന്നതിന് മുമ്പേ ഗാര്‍ഹിക തൊഴിലാളികള്‍ നാട്ടിലെക്ക് മടങ്ങുന്നത് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതായി നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു.

പുതിയ നീക്കത്തിലൂടെ തൊഴിലുടമകളും റിക്രൂട്ട്മെന്റ് ഏജൻസികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ, കൂടുതല്‍ നിരക്ക് ഈടാക്കിയാല്‍ വാണിജ്യ മന്ത്രാലയത്തില്‍ പരാതി സമർപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പരിശോധിക്കുന്നതിനായി ആഭ്യന്തര, മാനവശേഷി മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ചേർന്ന് സംയുക്ത പ്രവർത്തക സമിതി രൂപവത്കരിക്കും.

തീരുമാനങ്ങൾ ലംഘിക്കുന്ന ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് മാൻ പവർ അതോറിറ്റി, വാണിജ്യമന്ത്രാലയം എന്നിവ വ്യക്തമാക്കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News