കുവൈത്തില്‍ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിദേശികള്‍ പിടിയിലായി
കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 12 വിദേശികള്‍ പിടിയിലായി. മദ്യം, ലഹരി മരുന്ന് എന്നിവയ്ക്കെതിരെ ശക്തമായ നടപടിയാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു വരുന്നത്.
മദ്യം ഉൽപ്പാദിപ്പിക്കുന്നതായും വിൽപ്പന നടത്തുന്നതായും കിട്ടിയ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായത്.
വന്‍ തോതില്‍ മദ്യം നിര്‍മ്മിക്കുവാനുള്ള സജ്ജീകരണങ്ങള്‍ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാജ മദ്യം വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി .
226 മദ്യ കുപ്പികളും മദ്യം നിറച്ച 13 ജാറുകളും ഇവിടെ നിന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.