കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മന്ത്രിസഭ നാമനിര്‍ദേശം നല്‍കിയ ആറില്‍ നാലുപേരും വനിതകള്‍

Update: 2022-06-02 12:30 GMT
Advertising

കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മന്ത്രിസഭ നാമനിര്‍ദേശം നല്‍കിയ ആറുപേരില്‍ നാലും വനിതകള്‍. മുനിസിപ്പല്‍ മന്ത്രി ഡോ. റന അല്‍ ഫാരിസ് ആണ് ചരിത്രപരമായ ഉത്തരവിറക്കിയത്.

ശരീഫ അല്‍ ശല്‍ഫാന്‍, അല്‍യ അല്‍ ഫാരിസി, മുനീറ അല്‍ ആമിര്‍, ഫറാഹ് അല്‍ റൂമി എന്നിവരാണ് മന്ത്രിസഭ നാമനിര്‍ദേശപ്രകാരം മുനിസിപ്പല്‍ കൗണ്‍സിലില്‍ എത്തിയ വനിതകള്‍.

ഇസ്മായില്‍ ബെഹ്ബഹാനി, അബ്ദുല്ലത്തീഫ് അല്‍ ദൈഇ എന്നിവരാണ് നാമനിര്‍ദേശത്തിലൂടെ കൗണ്‍സിലില്‍ എത്തിയ മറ്റുള്ളവര്‍. ആറുപേരെ മന്ത്രിസഭ നിയമിക്കുന്നതുള്‍പ്പെടെ മൊത്തം 16 പേരാണ് മുനിസിപ്പാലിറ്റി ഭരണസമിതിയില്‍ ഉണ്ടാവുക. പത്തുപേരെ മേയ് 21ന് നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News