കുവൈത്തില്‍ കോവിഡ് വാക്‌സിന്‍ നാലാം ഡോസ് ഇപ്പോള്‍ ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി
Update: 2022-04-07 11:23 GMT
രാജ്യത്ത് കോവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസ് നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് പറഞ്ഞു. കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച റമദാന്‍ ഗബ്ഗയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ക്കനുസൃതമായാണ് ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ നാലാമത്തെ ഡോസ് ആവശ്യമില്ലെന്നതാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നിലവിലെ ആശ്വാസകരമായ സാഹചര്യം മാറുകയെണെങ്കില്‍ തീരുമാനങ്ങളിലും മാറ്റമുണ്ടാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.