ഫ്രണ്ട്സ് ഓഫ് കണ്ണൂർ ഗോൾഡൻ ഫോക്ക് അവാർഡ് പി കുഞ്ഞികൃഷ്‌ണന്
പി. കുഞ്ഞികൃഷ്ണൻ ഇന്ത്യയുടെ മംഗൽയാൻ ഉൾപ്പടെയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങളുടെ പിന്നിൽ പ്രവർത്തിച്ചയാളാണ്.
Update: 2023-12-23 16:27 GMT
കുവൈത്ത്: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ, പതിനാറാമത് ഗോൾഡൻ ഫോക്ക് അവാർഡ് പി. കുഞ്ഞികൃഷ്ണന്. ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള സമഗ്ര സംഭവനകൾ കണക്കിലെടുത്താണ് പി. കുഞ്ഞികൃഷ്ണനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
പയ്യന്നൂർ സ്വദേശിയായ പി. കുഞ്ഞികൃഷ്ണൻ ഇന്ത്യയുടെ മംഗൽയാൻ ഉൾപ്പടെയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങളുടെ പിന്നിൽ പ്രവർത്തിച്ചയാളാണ്.
ദിനകരൻ കൊമ്പിലാത്ത്, എ.വി. അജയകുമാർ,സുമിത നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കെ.കെ.ആർ വെങ്ങര രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവും 25000 രൂപയുമടങ്ങുന്നതാണ് ഗോൾഡൻ ഫോക്ക് അവാർഡ്. ജനുവരിയിൽ കുവൈത്തിൽ നടക്കുന്ന ചടങ്ങിൽ ഗോൾഡൻ ഫോക്ക് അവാർഡ് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.