കുവൈത്തിൽ ശസ്ത്രക്രിയ കൂടാതെ ഗ്യാസ്ട്രോ ഈസോഫാജ്യൽ റിഫ്ളക്സ് ചികിത്സ
കുവൈത്തിൽ ആദ്യമായി ശസ്ത്രക്രിയ കൂടാതെ ഗ്യാസ്ട്രോ ഈസോഫാജ്യൽ റിഫ്ളക്സ് ചികിത്സിക്കുന്നതിനുള്ള പുതിയ വിദ്യ അവതരിപ്പിച്ചു. പുതിയ സാങ്കേതികവിദ്യ 98 ശതമാനത്തിലധികം സുരക്ഷിതത്വത്തോടെയുള്ള ഫലപ്രദമായ ചികിത്സാ രീതിയാണെന്ന് ഡോ.ജാബർ അൽ അലി പറഞ്ഞു.
നെഞ്ചെരിച്ചിൽ, വായയുടെ പിൻഭാഗത്ത് അസുഖകരമായ രുചി, പുളിച്ചു തികട്ടൽ എന്നിവയാണ് ജി.ഒ.ആർ.ഡി ലക്ഷണങ്ങൾ. വയറിലെ അസിഡിറ്റി വർദ്ധിക്കുന്നതാണ് ഇതിൽ പ്രധാനമായത്. ഭക്ഷണം വായിലേക്ക് തിരികെ വരുന്നതിനും നെഞ്ചുവേദനയ്ക്കും വിഴുങ്ങാൻ ബുദ്ധിമുട്ടിനും ഇത് കാരണമാകുന്നു. ജീവിത ശൈലി, മരുന്നുകൾ എന്നിവ ഉപയോഗിച്ച് ഇവ നിയന്ത്രിക്കാനാകും. കൃത്യമായ ചികത്സയിലൂടെയും ജീവിതശൈലിയിലൂടെയും വ്യായാമത്തിലൂടെയും അസുഖം തടയുവാൻ കഴിയുമെന്ന് കോളേജ് ഓഫ് മെഡിസിൻ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.ജാബർ അൽ അലി വ്യക്തമാക്കി.