ആഗോള ഐ.സി.ടി വികസന സൂചിക: തുടർച്ചയായ രണ്ടാം വർഷവും കുവൈത്ത് ഒന്നാമത്

രാജ്യത്തെ ഇന്റർനെറ്റ് ലഭ്യത വിലയിരുത്തുന്ന സൂചികയാണ് ഐ.ഡി.ഐ എന്ന് വാർത്താകുറിപ്പിൽ സിട്ര വ്യക്തമാക്കി

Update: 2024-06-29 13:25 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി:  ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ (ഐടിയു) 2024-ലെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി ഡെവലപ്മെന്റ് ഇൻഡക്സിൽ(ഐഡിഐ) തുടർച്ചയായ രണ്ടാം വർഷവും കുവൈത്ത് ഒന്നാം സ്ഥാനം നേടി. കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയവാർത്താകുറിപ്പിലാണ് രാജ്യത്തിന്റെ നേട്ടം വ്യക്തമാക്കിയത്.

രാജ്യത്തെ ഇന്റർനെറ്റ് ലഭ്യത വിലയിരുത്തുന്ന സൂചികയാണ് ഐ.ഡി.ഐ എന്ന് വാർത്താകുറിപ്പിൽ പറയുന്നു. രാജ്യത്തെ 99.7 ശതമാനം വ്യക്തികളും 99.4 ശതമാനം കുടുംബങ്ങളും ഇന്റർനെറ്റ് സേവനദാതാക്കളിലൂടെയോ ടെലികോം കമ്പനികളിലൂടെയോ സബ്സ്‌ക്രിപ്ഷൻ വഴി ഇന്റർനെറ്റ് ആക്സസ് ചെയ്യുന്നുണ്ട്.

ഈ സൂചിക നിരന്തരം വികസിച്ചുവരുന്നതും രാജ്യത്ത് നിക്ഷേപം നടത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വളർത്തുന്നതാണെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News