കുവൈത്തിൽ ഹജ്ജ് തീർഥാടകർക്ക് ബയോമെട്രിക് രജിസ്‌ട്രേഷനായി പ്രത്യേക സൗകര്യമൊരുക്കും
58 ഗ്രൂപ്പുകളിലായി 8,000 തീർഥാടകരാണ് കുവൈത്തിൽ ഈ വർഷം ഹജ്ജിനായി യാത്രയാകുന്നത്
Update: 2024-05-28 15:24 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക് രജിസ്‌ട്രേഷനായി ഹജ്ജ് തീർഥാടകർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള ബയോമെട്രിക് സേവന കേന്ദ്രങ്ങളിലാണ് സൗകര്യങ്ങൾ ലഭ്യമാക്കുക. ഹജ്ജിന് രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി നേരിട്ട് കേന്ദ്രങ്ങളിൽ എത്താമെന്ന് അധികൃതർ പറഞ്ഞു.
രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് സന്ദർശന സമയം. 58 ഗ്രൂപ്പുകളിലായി 8,000 തീർഥാടകരാണ് കുവൈത്തിൽ ഈ വർഷം ഹജ്ജിനായി യാത്രയാകുന്നത്. ആഭ്യന്തര മന്ത്രാലയം, ആരോഗ്യം, ഔഖാഫ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് ഹജ്ജ് സീസണിനായുള്ള തയാറെടുപ്പുകൾ ഒരുക്കുന്നത്.