കുവൈത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി
കുവൈത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി.
മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ക്യാൻസറിന് ഉള്‍പ്പടെയുള്ള ആവശ്യ മരുന്നുകള്‍ രാജ്യത്ത് ലഭ്യമാണെന്നും അദ്ധേഹം പറഞ്ഞു.
കുവൈത്തില്‍ നടന്ന ഗൈനക്കോളജിക് ഓങ്കോളജി രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
രാജ്യത്തെ മുഴുവൻ ആശുപത്രികളും സാധാരണനിലയിലാണ് പ്രവർത്തിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങളുടെയോ മരുന്നുകളുടെയോ ക്ഷാമമില്ലെന്നും അവാദി പറഞ്ഞു.
ക്യാൻസർ ചികത്സാ രംഗത്തും രോഗനിർണയം,പ്രതിരോധം എന്നീ മേഖലകളിലും കുവൈത്ത് ഏറെ മുന്നിലാണ്.
കാൻസർ രോഗികളെ ഉൾക്കൊള്ളുവാനുള്ള സ്ഥലപരിമിതിയെ തുടര്‍ന്ന് 600 കിടക്കകളുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു.