കുവൈത്തിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; മുന്നറിയിപ്പ്
വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രിയിലും അതിരാവിലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്
Update: 2023-01-18 16:37 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ മൂടല്‍ മഞ്ഞിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു . വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രിയിലും അതിരാവിലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും എന്നാല്‍ ദൃശ്യപരത കുറവായതിനാൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഫഹദ് അൽ ഒതൈബി വ്യക്തമാക്കി.