കുവൈത്തില്‍ 45 ലക്ഷം ഇടപാടുകള്‍ ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കി

Update: 2022-04-12 09:39 GMT
Advertising

ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിച്ചതിന് ശേഷം 45 ലക്ഷത്തോളം ഇടപാടുകള്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കിയതായി താമസകാര്യ വകുപ്പ് അറിയിച്ചു.

ഏറ്റവും ഒടുവിലെ സ്ഥിതി വിവരക്കണക്കനുസരിച്ച് സ്വകാര്യതൊഴില്‍ മേഖലയില്‍ നിന്നുള്ള 15 ലക്ഷത്തില്‍ പരം ഇഖാമകളാണ് ഓണ്‍ലൈന്‍ വഴി പുതുക്കി നല്‍കിയത്.




 

48,446 ഗാര്‍ഹിക ജോലിക്കാരുടെയും, 796,623 ആശ്രിതരുടെയും ഇഖാമ ഇടപാടുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആണ് പൂര്‍ത്തീകരിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കുന്ന 82,498 വിദേശികളും ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തിയതായി താമസകാര്യ വകുപ്പ് അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News