കുവൈത്ത് ടവറിൽ ഇന്ത്യയുടെ ദേശീയ പതാക തെളിഞ്ഞു
ഇന്ത്യാ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികാഘോഷ ഭാഗമായാണ് കുവൈത്ത് ടവർ ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകളുടെ വർണത്തിൽ അലങ്കരിച്ചത്
Update: 2021-11-01 15:41 GMT
ദേശീയ ഏകതാ ദിനത്തിൽ കുവൈത്ത് ടവറിൽ ഇന്ത്യയുടെ ദേശീയ പതാക തെളിഞ്ഞു. ഇന്ത്യാ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികാഘോഷ ഭാഗമായാണ് കുവൈത്ത് ടവർ ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകളുടെ വർണത്തിൽ അലങ്കരിച്ചത്. അലങ്കാരം നേരിൽ കാണാൻ ഇന്ത്യൻ അംബാസഡറുടെ നേതൃത്വത്തിൽ എബസി ഉദ്യോഗസ്ഥരും പ്രവാസി പ്രതിനിധികളും കുവൈത്ത് ടവറിൽ എത്തി.
ആറു പതിറ്റാണ്ടായി ഊഷ്മളമായ സൗഹൃദബന്ധമാണ് ഇന്ത്യക്കും കുവൈത്തിനുമിടയിൽ ഉള്ളതെന്നും 2021 ഈ ബന്ധത്തിൽ നാഴികക്കല്ലാണെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യ ദേശീയഐക്യം വിളംബരം ചെയ്യുന്ന ദിവസത്തിൽ കുവൈത്ത് ടവറിൽ ത്രിവർണ പതാക തെളിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. കുവൈത്ത് ഭരണകൂടവും ജനതയും നൽകുന്ന സ്‌നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായും അംബാസഡർ കൂട്ടിച്ചേർത്തു.