കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് ഉടൻ പുനരാരംഭിക്കുമെന്ന് സൂചന

കഴിഞ്ഞ ജൂണിലാണ് കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്

Update: 2023-06-11 18:36 GMT
Advertising

കുവൈത്തില്‍ കുടുംബ വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്.പ്രാദേശിക മാധ്യമമായ അൽ റായ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കഴിഞ്ഞ ജൂണിലാണ് കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. ആദ്യ ഘട്ടത്തിൽ ഭാര്യ, കുട്ടികൾ എന്നിവർക്കാണ് വിസകള്‍ അനുവദിക്കുകയെന്നാണ് സൂചന.

കഴിഞ്ഞ ദിവസം സ്പോര്‍ട്സ് ,സാംസ്കാരിക,സാമൂഹിക രംഗത്തുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുവാന്‍ അഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. കോവിഡ് ഭീഷണി നീങ്ങിയതിനു പിറകെ വിസ നല്‍കുന്നത് പുനരാരംഭിച്ചിരുന്നെങ്കിലും, പുതിയ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജൂണില്‍ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.മലയാളികള്‍ അടക്കം നൂറുക്കണക്കിന് കുടുംബങ്ങളാണ് ഫാമിലി വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായത്.

പുതിയ നീക്കം മാസങ്ങളായി കുടുംബത്തെ കൊണ്ടുവരുവാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമാകും. കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് മൂന്നുമാസ കാലാവധിയുള്ള ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കാന്‍ നിലവിലെ നിയമപ്രകാരം 250 ദിനാര്‍ ആണ് കുറഞ്ഞ ശമ്പളനിരക്ക്.അതിനിടെ കുറഞ്ഞ ശമ്പളനിരക്ക് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും താമസകാര്യ വകുപ്പ് സജീവമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News